ഞങ്ങളുടെ പ്രധാന സേവനങ്ങൾ
യോഗി ദിലീപ് ചിന്നജിയുടെ അതീന്ദ്രിയ ശക്തിയിൽ കഴിഞ്ഞ 12 വർഷത്തോളമുള്ള നിരന്തര നിരീക്ഷണ വിശകലനത്തിൽ നിന്നും ഉടലെടുത്ത വാസ്തു ദോഷ പരിഹാര സമ്പ്രദായം. നിങ്ങളുടെ ജീവിതത്തിൽ ഇപ്പോൾ അനുഭവിക്കുന്നതും വരാൻ പോകുന്നതുമായ ഏതു പ്രശ്നങ്ങളേയും കൃത്യമായി കണ്ടെടുത്ത് വിശകലനം ചെയ്ത് പരിഹാരം കാണുന്നതിനുള്ള കഴിവ്. വീടും സ്ഥലങ്ങളും നേരിൽ കണ്ടും നേരിൽ കാണാതെയും കൃത്യമായി പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു.
പുതിയ വീട് നിർമ്മാണത്തിനുള്ള കൺസൾട്ടിംഗുകൾ
പുതിയ വീട് നിർമ്മിക്കുന്ന സ്ഥലത്തിന്റെ ഗുണദോഷങ്ങൾ മനസ്സിലാക്കി അവിടുത്തെ താമസത്തിലൂടെ ഐശ്വര്യവും സമൃദ്ധിയും ലഭിക്കുന്നതിനാവശ്യമായ പരിഹാരങ്ങളും നിർദ്ദേശങ്ങളും തരുന്നു.
ഭൂമിക്കടിയിൽ നെഗറ്റീവ് എനർജിയുണ്ടാക്കുന്ന അസ്ഥി, ലോഹങ്ങൾ മറ്റു വസ്തുക്കൾ മുതലായവ കണ്ടുപിടിച്ച് നീക്കം ചെയ്ത് ഭൂമി ശുദ്ധീകരിക്കുന്നു.
ആവശ്യമെങ്കിൽ നിങ്ങളിഷ്ടപ്പെടുന്ന വീടിന്റെ പ്ലാൻ ഞങ്ങളുടെ വാസ്തു വിദഗ്ദർ പരിശോധിച്ച് വാസ്തു കണക്കുകളിലേക്ക് മാറ്റിയെടുക്കുന്നു. ഈ പ്ലാൻ പ്രകാരം നിർമ്മാണ ഭൂമിയിലെ നെഗറ്റീവ് പാസിംഗുകൾ ഉണ്ടെങ്കിൽ ഒഴിവാക്കി വീടിന്റെയും കിണറിന്റേയും സ്ഥാന നിർണ്ണയം നടത്തുന്നു.
വീടിന്റെ പ്രവർത്തി എത്രയും പെട്ടെന്ന് പൂർത്തികരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.
വീടിന്റെയും സ്ഥലത്തിന്റെയും വാസ്തു ദോഷ പരിഹാരം
വീട് നിൽക്കുന്ന സ്ഥലത്തിന്റെ ദോഷങ്ങൾ, നമ്മുടെ ഉയർച്ചയ്ക്കും ഐശ്വര്യത്തിനും തടസ്സം വരുത്തുന്ന വീടിന്റെ നിർമ്മാണത്തിൽ വന്ന അപാകതകൾ എന്നിവ കണ്ടുപിടിച്ച് പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു.
വീടിന്റെ അടിയിൽ പെട്ടുപോയിട്ടുള്ള നെഗറ്റീവ് എനർജിയുണ്ടാക്കുന്ന വസ്തുക്കൾ കണ്ടെത്തി അവ നീക്കം ചെയ്ത് വീട് ശുദ്ധീകരിക്കുന്നു.
വീടിന്റെ വാസ്തു ദോഷ പരിഹാരാർത്ഥമുള്ള ഭൂമിപൂജ, പഞ്ചശിരസ്സ് സ്ഥാപനം, വാസ്തു പൂജ, വാസ്തു ബലി തുടങ്ങിയവ നടത്തി വാസ്തു ദോഷം പരിഹരിക്കുന്നു.
വീട്ടിലെ താമസക്കാരുടെ ഓരോ ആളുകൾക്കും കൺസൾട്ടിംഗ് നടത്തി അവരുടെ ദോഷ പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു.
ബിസ്സിനസ്സ് കൺസൾട്ടിംഗുകൾ
ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുമ്പോൾ അത് ആരംഭിക്കുന്ന ആൾ, സ്ഥലം, ബിൽഡിംഗ്, അതിലെ പാർട്ട്ണർമാർ എന്നിവയെ കൃത്യമായി വിശകലനം ചെയ്ത് ബിസിനസ്സ് പൂർണ്ണവിജയത്തിലെത്തിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുന്നു.
നിലവിൽ ബിസിനസ്സ് ചെയ്യുന്നവർക്ക് നഷ്ടത്തിൽ നിന്നും കരകയറി ബിസിനസ്സ് വൻ വിജയമാക്കുന്നതിനുള്ള കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും പരിഹാരങ്ങളും നൽകുന്നു.
ഒരു വ്യക്തിക്ക് വിജയിക്കാൻ സാധ്യതയുള്ള ബിസിനസ്സ് മേഖല ഏതെന്ന് ജനനസ്ഥലവും കർമ്മഫലവും നോക്കി കൃത്യമായി വെളിപ്പെടുത്തുന്നു.
ബിസിനസ്സ് സംബന്ധമായ മൂലധനം, ലോണുകൾ എന്നിവ സ്വരൂപിക്കുന്നതിനും അതിന് ഭാവിയിൽ വന്നേക്കാവുന്ന തടസ്സങ്ങൾ പരിഹരിക്കുന്നതിനുമുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു.
വിദ്യാർത്ഥികൾക്കുള്ള കൺസൾട്ടിംഗുകൾ
കുട്ടികളുടെ ചെറുപ്രായത്തിൽ തന്നെ അവരുടെ കർമ്മമേഖലയും പഠനതാൽപര്യങ്ങളും മുൻകൂട്ടി മനസ്സിലാക്കി നല്ല രീതിയിൽ പഠനം പൂർത്തിയാക്കുന്നതിനുള്ള പരിഹാരങ്ങളും നിർദ്ദേശങ്ങളും നൽകുന്നു.
ഉന്നതപഠനത്തിനുള്ള മേഖലകൾ തിരഞ്ഞെടുക്കുന്നതിനും ഉന്നത വിജത്തിനുമുള്ള തടസ്സങ്ങൾ പരിഹരിക്കുകയും ചെയ്യുന്നു.
കഴിവിനും ഇഷ്ടാനുസരണവുമുള്ള ഒരു ജോലി ഒരു തടസ്സവും കൂടാതെ ലഭിക്കുന്നതിനുള്ള പരിഹാരങ്ങളും നിർദ്ദേശങ്ങളും നൽകുന്നു.
ഉപരിപഠനങ്ങളും വിദേശരാജ്യങ്ങളിലെ പഠനവും വഴി ജീവിതവിജയം നേടുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുന്നു.
ദമ്പതികൾക്കുള്ള കൺസൾട്ടിംഗുകൾ
ജാതകപൊരുത്തം, എനർജിപൊരുത്തം എന്നിവയിലൂടെ നല്ല വിവാഹബന്ധം ലഭിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുന്നു.
വിവാഹശേഷം അബോർഷൻ, വൈകല്യങ്ങൾ എന്നിവയിൽ നിന്നും രക്ഷനേടുന്നതിനുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു.
കുടുംബവഴക്കുകൾ, വേർപിരിയൽ, കോടതികേസുകൾ എന്നിവ പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുന്നു.
വിവാഹതടസ്സം, കുട്ടികൾ ഇല്ലായ്മ എന്നിവയ്ക്കുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു.
മദ്യാസക്തി, മയക്കുമരുന്ന്, ആത്മഹത്യാ പ്രവണത എന്നിവക്കുള്ള കൺസൾട്ടിംഗുകൾ
മദ്യത്തിനും മയക്കുമരുന്നുകൾക്കും അടിമപ്പെട്ടുപോയവർക്ക് അതിന്റെ മൂല കാരണം കണ്ടെത്തി അതിൽ നിന്നും മോചനത്തിനുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു.
ആത്മഹത്യ പ്രവണതയുള്ള ആളുകൾക്ക് അതിൽ നിന്നുമുള്ള മോചനത്തിന് വാസ്തുദോഷപരമായോ, ജനനസമയ സംബന്ധമായോ, തറവാട് ദോഷ സംബന്ധമായോ ഉള്ള കാരണങ്ങൾ കണ്ടെത്തി പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു.
വിഷാദരോഗത്തിന് അടിപ്പെട്ടുപോയവർക്ക് അതിന്റെ യഥാർത്ഥ കാരണം കണ്ടെത്തി പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു.
അകാരണഭയത്തിൽ നിന്നും പൂർണ്ണമായും മോചനത്തിനുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നു.
മാറാരോഗങ്ങൾ, ഓട്ടിസം എന്നിവക്കുള്ള കൺസൾട്ടിംഗുകൾ
മാറാരോഗങ്ങളാൽ ദുരിതം അനുഭവിക്കുന്ന ആളുകൾക്ക് അതിൽ നിന്നും മോചനം ലഭിക്കുന്നതിന് അത് പിടിപെടാനുണ്ടായ കൃത്യമായ കാരണം കണ്ടുപിടിച്ച് പരിഹാരം നിർദ്ദേശിക്കുന്നു.
ഓട്ടിസം പിടിപെട്ടിട്ടുള്ള കുട്ടികൾക്ക് ചെറുപ്രായത്തിൽതന്നെ അതിന്റെ കാരണം കണ്ടുപിടിച്ച് ആവശ്യമായ പരിഹാരങ്ങൾ ചെയ്യുന്നതിലൂടെ ഭൂരിഭാഗം ആളുകളേയും സാധാ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിക്കാൻ ആവശ്യമായ നിർദ്ദേശങ്ങളും പ്രവർത്തനങ്ങളും നടത്തികൊടുക്കുന്നു.
നിരന്തരമായി ഉണ്ടാകുന്ന അപകടങ്ങളെ മുൻകൂട്ടി കണ്ട് അതിൽ നിന്നും രക്ഷ നേടുന്നതിനുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു.
അപമൃത്യുവിൽ നിന്നും രക്ഷനേടുന്നതിനുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു.
ജോലി, വിവാഹം, കുട്ടികൾ എന്നിവക്കുള്ള കൺസൾട്ടിംഗുകൾ
എത്ര പഠിച്ചിട്ടും ശ്രമിച്ചിട്ടും ആഗ്രഹിച്ച ജോലി ലഭിക്കുന്നതിനുള്ള തടസ്സങ്ങളേയും കാലതാമസ്സങ്ങളേയും പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുന്നു.
കാരണങ്ങളേതുമില്ലാതെ വിവാഹം മുടങ്ങുക, തടസ്സം നേരിടുക, എന്നിവയ്ക്കുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു.
വിവാഹശേഷം കുട്ടികൾ ജനിക്കാതിരിക്കുക, അബോർഷൻ സംഭവിക്കുക തുടങ്ങിയവയ്ക്കുള്ള കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുന്നു.
കുട്ടികൾ വൈകല്യത്തോടെ ജനിക്കുന്നതിനുള്ള സാധ്യതകൾ മുൻകൂട്ടികണ്ട് അത് പരിഹരിക്കുന്നതിനുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു.
തറവാട്, ക്ഷേത്രങ്ങൾ, പുരാവസ്തുക്കൾ എന്നിവക്കുള്ള കൺസൾട്ടിംഗുകൾ
തറവാട് സംബന്ധമായ വിഷയങ്ങൾ കൊണ്ടും ആചാര അനുഷ്ഠാനങ്ങൾ മുടങ്ങിപ്പോയതും കാരണം ദുരിതങ്ങൾ അനുഭവിക്കുന്നവർക്ക് അത് കണ്ടുപിടിക്കുന്നതിനും ദുരിതങ്ങളിൽ നിന്നും രക്ഷനേടുന്നതിനുമുള്ള പരിഹാരങ്ങളും നിർദ്ദേശങ്ങളും നൽകുന്നു.
നിരന്തരമായ പ്രശ്ന ചിന്തകൾ നടത്തിയിട്ടും കണ്ടെത്താൻ കഴിയാത്ത ക്ഷേത്രങ്ങളുടെ പ്രശ്നങ്ങളും ക്ഷേത്ര ചൈതന്യങ്ങളും കൃത്യമായി വെളിപ്പെടുത്തി കൊടുക്കുന്നു.
പുരാവസ്തുക്കൾ, നശിച്ചുപോയ നാഗക്കോട്ടകൾ, ക്ഷേത്ര അവശിഷ്ഠങ്ങൾ എന്നിവ കൃത്യമായി അടയാളപ്പെടുത്തികൊടുക്കുന്നു.
വാസ്തു ശാസ്ത്രപ്രകാരമുള്ള വീടുകൾ ക്ഷേത്രങ്ങൾ എന്നിവയ്ക്കുള്ള പ്ലാനുകൾ, നിർമ്മാണങ്ങൾ എന്നിവ നടത്തികൊടുക്കുന്നു.