Atheendriya Vaastu Consultancy

ഞങ്ങളെക്കുറിച്ച്

യോഗി ദിലീപ് ചിന്നജിയുടെ അതീന്ദ്രിയ ശക്തിയിൽ കഴിഞ്ഞ 12 വർഷത്തോളമുള്ള നിരന്തര നിരീക്ഷണ വിശകലനത്തിൽ നിന്നും ഉടലെടുത്ത വാസ്തു ദോഷ പരിഹാര സമ്പ്രദായം – അതീന്ദ്രിയ വാസ്തു കൺസൾട്ടിംഗ്.

ഒരു വീടിന്റെ വാസ്തു ദോഷം കണ്ടുപിടിച്ച് പരിഹരിക്കുന്നതിലുപരിയായി ഒരു വ്യക്തി ജീവിതത്തിലനുഭവിക്കുന്ന എല്ലാ ദു:ഖങ്ങളുടേയും ദുരിതങ്ങളുടേയും കൃത്യമായ കാരണങ്ങൾ കണ്ടെത്തി പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു.

വീടിന്റെ വാസ്തു ദോഷങ്ങൾ, പുതിയ വീടിന്റെ സ്ഥാന നിർണ്ണയം, കിണർ സ്ഥാന നിർണ്ണയവും ജലലഭ്യതയും വാസ്തുപ്രകാരമുള്ള പ്ലാനുകളും, നിർമ്മാണങ്ങളും, ഗൃഹനിർമ്മാണ തടസ്സങ്ങൾ,  സ്ഥലവിൽപ്പനയ്ക്കുള്ള പരിഹാരങ്ങൾ, ശത്രുദോഷം, വ്യാപാരം, തൊഴിൽ, വിദ്യാഭ്യാസം, വ്യവസായിക അഭിവൃദ്ധി, വിവാഹതടസ്സം, സന്താനഭാഗ്യം, വ്യവഹാരം, ഡിപ്രഷൻ, അകാരണമായ ഭയം, അത്മഹത്യാപ്രവണത, മാറാരോഗങ്ങൾ, അപകടങ്ങൾ, കുട്ടികളിലെ ഓട്ടിസം പോലുള്ള അവസ്ഥകൾ, നിലവിലുള്ളതും വരാനിരിക്കുന്നതുമായ രോഗാവസ്ഥകളെ കണ്ടെത്തൽ, പൂർവ്വികമായ തറവാടും ആചാരനുഷ്ഠാനങ്ങളും കണ്ടെത്തുക, ക്ഷേത്രസംമ്പന്ധമായി ദേവപ്രശ്നങ്ങളിൽ പോലും തെളിയാത്തവ കണ്ടെത്തുക, പുരാവസ്തു സ്ഥാന നിർണ്ണയം എന്നു തുടങ്ങി നിങ്ങൾക്കാവശ്യമുള്ള ഏതു കാര്യങ്ങൾക്കും കൃത്യമായ പരിഹാരം നിർദ്ദേശിക്കുകയും താന്ത്രിക വിധിപ്രകാരമുള്ള പരിഹാരം കാണുകയും ചെയ്യുന്നു.

നിങ്ങളുടെ വീടും സ്ഥലങ്ങളും നേരിൽ കണ്ടുകൊണ്ടും നേരിൽ കാണാതെ അതീന്ദ്രിയ ശക്തിയാൽ കണ്ടുകൊണ്ട് ഓൺലൈൻ മുഖേനയും കൺസൾട്ടിംഗ് നടത്തി വരുന്നു

ലോകത്തിലെവിടെയുമുള്ള ആളുകളുടേയും വസ്തുക്കളുടേയും ദോഷപരിഹാരങ്ങൾ അതീന്ത്രിയ ശക്തിയാൽ ദർശിച്ച് കൃത്യമായ പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു. നിങ്ങളുടെ ഭൂതകാലത്തെക്കുറിച്ചോ, ഭാവികാലത്തെക്കുറിച്ചോ ഉള്ള നിങ്ങളുടെ ഏത് തരം ആശങ്കകളേയും സംശയങ്ങളേയും ദൂരികരിക്കുന്നതിനായി കൃത്യവും വ്യക്തവുമായ രീതിയിലാണ് ഓരോ കൺസൾട്ടിംഗുകളും രൂപപ്പെടുത്തിയിട്ടുള്ളത്.

ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ കൺസൾട്ടിംഗ് നടത്തുന്നതിലൂടെ നിങ്ങളുടെ ഭൂമിയെക്കുറിച്ചും, വീടിനെക്കുറിച്ചും, പൂർവ്വികമായ ജീവിത രീതിയെക്കുറിച്ചും, ഭാവിയെക്കുറിച്ചും കൃത്യമായി മനസ്സിലാക്കുവാനും അതു വഴി ഐശ്വര്യം, സമ്പത്ത്, സമൃദ്ധി എന്നിവ നേടിയെടുക്കുന്നതിനും കഴിയുന്നു.

യോഗി ദിലീപ് ചിന്നജി

1972ൽ കോഴിക്കോട് പന്തീരാങ്കാവിൽ തിപ്പിലിക്കാട്ട് നെടുമ്പ്രത്ത് മീത്തൽ ഗോപാലന്റേയും സുശീലയുടേയും മകനായി ജനനം. SSLCയും TTI ഇലക്ട്രോണിക്സും വരെ പഠിച്ച ശേഷം ബിൽഡിംഗ് നിർമ്മാണ രംഗത്ത് പ്രവർത്തിച്ചു.  ഭാര്യ മിനി, മകൻ ആദിത്യശിവ.

ഏകദേശം മുപ്പത്തിയൊന്നാം വയസ്സിൽ കെട്ടിട നിർമ്മാണ സ്ഥലത്ത് കുഴഞ്ഞ് വീണ ചിന്നജിയിൽ ശാരീരികമായ പല മാറ്റങ്ങളും ദർശിക്കാൻ തുടങ്ങി. ശരീരത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ അസുഖമെന്നും മാറാരോഗമെന്നും കരുതിയുള്ള ചികിൽസകൾ.

ശരീരത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ കുണ്ഡലനി ഉണരുന്നതാണെന്നും കണ്ണടച്ചാൽ പ്രപഞ്ചം മുഴുവൻ കാണുന്നതിനുള്ള ജ്ഞാനദൃഷ്ടിയാണെന്നും അറിയുമ്പോഴേയ്ക്കും വർഷങ്ങൾ കഴിഞ്ഞു. തന്റെ മുന്നിലൂടെ കടന്നുപോകുന്ന ആളുകളുടെ ദു:ഖങ്ങളും ദുരിതങ്ങളും ജ്ഞാനദൃഷ്ടിയാൽ തെളിയാനും അതിനുള്ള കാരണങ്ങളും പരിഹാരങ്ങളും നിർദ്ദേശിക്കാനും തുടങ്ങി.

പുതിയ വീടിന് ഉത്തമസ്ഥാനം കാണാനും പഴയ വീടിന്റേയും വാസഭൂമിയുടേയും ദോഷങ്ങളും പരിഹാരങ്ങളും അറിയാനും വരുന്നവരും അപകടങ്ങളിൽ നിന്നും സാമ്പത്തിക പ്രയാസത്തിൽ നിന്നും രക്ഷ നേടാനും തുടങ്ങി ഒരാൾ അനുഭവിക്കുന്ന എല്ലാ ദു:ഖങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും പരിഹാരം കാണുന്നതിനായി 2018ൽ അതീന്ദ്രിയ വാസ്തു കൺസൾട്ടൻസിക്ക് രൂപം നൽകി.

വീടുകൾ നേരിൽ സന്ദർശിച്ചും, നേരിൽ വന്ന് കാണുന്നവർക്കും, ഓൺലൈൻ മുഖാന്തിരവും ഇന്ന് രാജ്യത്തിനകത്തും പുറത്തുമായി കൺസൾട്ടിംഗ് നടത്തിവരുന്നു.

ഗുരു ശക്തി<br>സാധു ധർമ്മാനന്ദ

ഗുരു ശക്തി
സാധു ധർമ്മാനന്ദ

യോഗി ദിലീപ് ചിന്നജി

യോഗി ദിലീപ് ചിന്നജി

സ്ഥാപകൻ & കൺസൾട്ടന്റ്

രതിൻബാബു

രതിൻബാബു

ചീഫ് കോർഡിനേറ്റർ

പ്രണോബ്

പ്രണോബ്

പൂജ കോർഡിനേറ്റർ

നിങ്ങളുടെ പ്രശ്ന പരിഹാരങ്ങൾക്കായി ഞങ്ങളെ ബന്ധപ്പെടൂ

    Open chat
    1
    💬 Need help?
    Scan the code
    Hello 👋
    Can we help you?